 
അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ''ഭരണഘടന കാവലും കരുതലും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെമിനാറിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ കെ.എം. ബാബു നിർവഹിച്ചു. അഡ്വ. പ്രിൻസ് ജെ. പാണനാൽ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ കെ.ആർ. രാജൻ, കെ.ആർ. സോമരാജൻ, സുകുമാർ അരിക്കുഴ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ പ്രോഗ്രാമിന് നേതൃത്വം നൽകി.