 
തൊടുപുഴ: തൊടുപുഴയിലെ വികസനപ്രവർത്തനത്തിന് ശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ. അതിനായി വിദഗ്ദ്ധ ഏജൻസിയെ ഏല്പിക്കണമെന്നും അതിന്റെ ചിലവ് എം.എൽ.എ എന്ന നിലയിൽ താൻ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ എല്ലാ കൗൺസിലർമാരും ചേർന്നാണ് കരട് മാസ്റ്റർ പ്ലാൻ അംഗീകരിച്ചതെന്ന് സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറഞ്ഞു. വാർഡ് സഭകളും സോണൽ സഭകളും ചേർന്ന് വേണമായിരുന്നു മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് എം.സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ. ഷുക്കൂർ, റവ. ഡോ. ജോർജ് താനത്തുപറമ്പിൽ, ജെയിംസ് ടി. മാളിയേക്കൽ, ജാഫർ ഖാൻ മുഹമ്മദ്, അഡ്വ. ജോസഫ് ജോൺ, രാജീവ് പുഷ്പാംഗദൻ, സണ്ണി തെക്കേക്കര, പി.എസ്. ഇസ്മായിൽ, എസ്.ജി. ഗോപിനാഥ്, ഷബ്‌ന ജാഫർ, പി.ജി. രാജശേഖരൻ, ടി.സി. രാജു തരണിയിൽ, മുണ്ടമറ്റം രാധാകൃഷ്ണൻ, തങ്കച്ചൻ പഴുക്കാകുളം, ജെയ്‌സൻ, ജോർജ് താന്നിക്കൽ, ഗിരീഷ്‌കുമാർ, സുകുമാർ അരിക്കുഴ, മാത്യു കോലാനി എന്നിവർ പങ്കെടുത്തു. അശാസ്ത്രീയമായ പ്ലാൻ മരവിപ്പിക്കണമെന്ന പ്രമേയം ജനസഭ പാസാക്കി. ഇരുന്നൂറിലേറെ ആളുകൾ ജനകീയസഭയിൽ പങ്കെടുത്തു. ഓരോ വർഡിൽ നിന്നും മൂന്നിലേറെ പേർ വീതം പങ്കെടുത്തു.