 
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലും തുടക്കമായി. ആഘോഷ പരിപാടികളുടെ യൂണിയൻ തല ഉദ്ഘാടനം പ്രസിഡന്റ് ബിജു മാധവൻ നിർവ്വഹിച്ചു. യൂണിയന് കീഴിലുള്ള 38 ശാഖാ യോഗങ്ങളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, യൂണിയൻ അംഗങ്ങളായ മനോജ് ആപ്പാന്താനം, സുനിൽ പടിയറമാവിൽ, പി.കെ. രാജൻ, എ.എസ്. സതീഷ്, രതീഷ് ഉപ്പുതറ, അനീഷ് ബാബു, സൈബർ സേന കേന്ദ്ര സമിതി അംഗം അരുൺ കുമാർ, ജില്ലാ കൺവീനർ പി.എസ്. വൈശാഖ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പി.കെ. വത്സ, സെക്രട്ടറി ലതാ സുരേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ദിലീപ് കുമാർ, സൈബർ സേന യൂണിയൻ ചെയർമാൻ അരവിന്ദ്, കൺവീനർ അമൽ, എസ്.എൻ. ക്ലബ് യൂണിയൻ സെക്രട്ടറി സജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.