തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ യൂണിയനുകളിലും വിപുലമായ പ്രൗഢഗംഭീര ചടങ്ങുകൾ നടന്നു.
ഐശ്വര്യ ഓഡിറ്റോറിയത്തിൽ തൊടുപുഴ യൂണിയനിലെ 46 ശാഖകളിലെയും ശ്രീനാരായണീയർ പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്തും. ഇതോടൊപ്പം ചേർത്തലയിൽ നടക്കുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ വിശിഷ്ട ചടങ്ങിന്റെ തത്സമയ സംപ്രേഷണവും ജനറൽ സെക്രട്ടറിയുടെ 25 വർഷത്തെ കർമ്മ പദ്ധതികളുടെ ഡോക്യുമെന്ററി പ്രദർശനവും നടന്നു. പൊതുസമ്മേളനം യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ബോർഡ് മെമ്പർ ഷാജി കല്ലാറയിൽ ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂർ കുളപ്പാറ സംയുക്ത സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ, ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ടി. ഷിബു, കുളപ്പാറ ശാഖാ പ്രസിഡന്റ് പി.പി. ബാബു, കരിണ്ണൂർ ശാഖാ സെക്രട്ടറി വി.എൻ. രാജപ്പൻ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് അജിമോൻ സി.കെ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.ജെ. സന്തോഷ്, സൈബർ സേന ചെയർമാൻ ഡി. സിബി എന്നിവർ സംസാരിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് സ്വാഗതവും ഉടുമ്പന്നൂർ ശാഖാ സെക്രട്ടറി പി.കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.