peerumed
എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണാ ട്രസ്റ്റിന്റെയും സാരഥിയായി വെള്ളാപ്പള്ളി നടേശൻ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ പീരുമേട് യൂണിയനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണാ ട്രസ്റ്റിന്റെയും സാരഥിയായി വെള്ളാപ്പള്ളി നടേശൻ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ പീരുമേട് യൂണിയനിലും ആരംഭിച്ചു. ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.പി. ബിനു,​ വൈസ് പ്രസിഡന്റ് പി.കെ. രാജൻ,​ ബോർഡ് മെമ്പർ എൻ.ജി. സലികുമാർ പി.എസ്. ചന്ദ്രൻ,​ പി.വി. സന്തോഷ്,​ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിനോദ് ശിവൻ,​ സെക്രട്ടറി സുനീഷ് വലിയപുരയ്ക്കൽ,​ വനിതാ സംഘം സെക്രട്ടറി ലതാ മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിച്ചു.