ഇളംദേശം: ചാത്തുണ്ണിക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കലശോത്സവവും രുദ്രാക്ഷ വിതരണവും 11ന് രാവിലെ 8.30നും 9.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ക്ഷേത്രം തന്ത്രി തേവണം കോട്ടില്ലത്ത് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ അഞ്ചിന് നടതുറക്കൽ, 5.30ന് നിർമ്മാല്യ ദർശനം, ആറിന് ഗണപതി ഹോമം, ഏഴിന് ഉഷപൂജ, 7.30ന് പഞ്ചാഭിഷേകം, 8.15ന് താലപ്പൊലി എതിരേൽപ്പ്, ഒമ്പതിന് കലശപൂജ, 9.30ന് കലശാഭിഷേകം,10ന് സർപ്പ പൂജ, നൂറുംപാലും, 10.15ന് വിശേഷാൽ പൂജാ വഴിപാടുകൾ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് 5.15ന് താലപ്പൊലി എതിരേൽപ്പ്, 6.45ന് വിശേഷാൽ ദീപാരാധന, ഏഴിന് ഡാൻസ്, 7.15ന് ഭജന, 7.30 ന് അന്നദാനം തുടർന്ന് ചെണ്ടമേളം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.