പടി. കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 13 മുതൽ 23വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അയ്യംപിള്ളി എൻ.ജി. സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എൻ. രാമചന്ദ്രൻശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.13 ന് വൈകിട്ട് ആചാര്യവരണവും,14ന് വൈകിട്ട് 7.20 നും 7.45 നും മദ്ധ്യേ തൃക്കൊടിയേറ്റ് നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകളുണ്ടാകും. 22ന് പൂയം മഹോത്സവം. 23ന് വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.