തൊടുപുഴ: ഭരണ ഘടന ശിൽപി ഡോ. ബി. ആർ. അംബേദ്കറിന്റെ 65-ാമത് പരിനിർവ്വാണദിനം സി.എസ്.ഡി.എസ് തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സി.എസ്.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം സി. ഒ. ബൈജു, താലൂക്ക് ട്രഷറർ ജെയ്‌സൺ തോമസ്, എം.ജെ. ഫ്രാൻസിസ്, അജേഷ് ആന്റണി, അച്ചാമ്മ മാത്യു, പി.സി. തോമസ് എന്നിവർ പ്രസംഗിച്ചു.