mullaperiyar-dam-

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി നിലനിറുത്താനായി അർദ്ധരാത്രിയെന്നോ പുലർച്ചെയെന്നോ നോക്കാതെ ഷട്ടറുകൾ കൂട്ടത്തോടെ ഉയർത്തുന്ന തമിഴ്‌നാട് നിലപാട് പെരിയാർ തീരദേശവാസികളുടെ സ്വത്തും സ്വസ്ഥതയും കെടുത്തുന്നു. എപ്പോൾവേണമെങ്കിലും വീട്ടിൽ വെള്ളം കയറാമെന്ന സ്ഥിതിയിലാണ് ജനങ്ങൾ. മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനാൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും കഴിയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു തവണയാണ് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് അല്പം താഴ്ന്നാൽ ഷട്ടറുകളിൽ ഒരെണ്ണമൊഴിച്ച് എല്ലാം താഴ്ത്തും. ഷട്ടർ അടച്ചാലുടൻ തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കും. ഇതോടെ ജലനിരപ്പ് മണിക്കൂറുകൾക്കുള്ളിൽ ഉയരും.

ഞായറാഴ്ച വൈകിട്ടോടെ തുറന്നിരുന്ന ഒരു ഷട്ടറിനൊപ്പം എട്ടെണ്ണം കൂടി തുറന്ന് സെക്കൻഡിൽ 7800 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കിയത്. 10 മണിക്ക് ഒരു ഷട്ടറൊഴികെ എല്ലാം അടച്ചു. ഇന്നലെ പുലർച്ചെ നാലിന് 15 മിനിറ്റ് മുമ്പ് മാത്രം അറിയിപ്പ് നൽകി 5 ഷട്ടർ 30 സെ.മീ. വീതം ഉയർത്തി. പിന്നാലെ 4.30ന് നാല് എണ്ണം കൂടി ഉയർത്തി. രാവിലെ 8.30ന് നാല് ഷട്ടറുകൾ അടച്ചു. 11ന് തുറന്നിരുന്ന ഷട്ടറുകളുടെ ഉയരം 30 സെന്റി മീറ്ററിൽ നിന്ന് 60 ആക്കി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീ ആക്കി കുറച്ചു. വൈകിട്ട് നാലിന് വീണ്ടും ഈ ഷട്ടറുകളെല്ലാം 60 സെ.മീ വീതം ഉയർത്തി. രാത്രി 7.45ന് ആകെ ഒമ്പത് ഷട്ടറുകൾ തുറന്ന് 7105.59 ഘനയടി ജലമാണ് സെക്കൻഡിൽ പെരിയാറ്റിലേക്ക് ഒഴുക്കുന്നത്. 8.15ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് 8752.24 ഘനയടിയായി കൂട്ടി. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 141.85 അടിയാണ് ഡാമിലെ ജലനിരപ്പ്. നിലവിൽ 1867 ഘനയടി ജലമാണ് തമിഴ്നാട് ടണൽ വഴി കൊണ്ടുപോകുന്നത്. സെക്കൻഡിൽ 4933 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് ദിവസങ്ങളായി മഴ തുടരുകയാണ്.

 ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

ജലനിരപ്പ് 2401 അടി പിന്നിട്ടതോടെ ഇ​ടു​ക്കി​ ​അ​ണ​ക്കെ​ട്ട് ​ഇ​ന്ന് ​രാ​വി​ലെ​ ​ആ​റി​ന് ​വീ​ണ്ടും​ ​തു​റ​ക്കും.​ ​ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ 2401.02 അടിയാണ് ജലനിരപ്പ്. 2402 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്തശേഷം ആദ്യമായാണ് ഡിസംബറിൽ ഇത്രയും ഉയർന്ന ജലനിരപ്പെത്തുന്നത്. നേരത്തെ നവംബർ ആദ്യവാരം 2400 അടി വരെ ജലനിരപ്പ് എത്തിയിട്ടുണ്ട്.

ഇ​ടു​ക്കി​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​മൂ​ന്നാം​ ​ന​മ്പ​ർ​ ​ഷ​ട്ട​ർ​ 40​ ​സെ​ന്റി​ ​മീ​റ്റ​ർ​ ​മു​ത​ൽ​ 150​ ​സെ​ന്റി​ ​മീ​റ്റ​ർ​ ​വ​രെ​ ​ഉ​യ​ർ​ത്തി​ ​സെ​ക്ക​ൻ​ഡി​ൽ​ 40​ ​മു​ത​ൽ​ 150​ ​ഘ​ന​മീ​റ്റ​ർ​ ​വ​രെ​ ​ജ​ലം​ ​പു​റ​ത്തേ​ക്കൊ​ഴു​ക്കും.​ ​ചെ​റു​തോ​ണി​ ​ഡാ​മി​ന്റെ​ ​താ​ഴെ​ ​പ്ര​ദേ​ശ​ത്തു​ള്ള​വ​രും​ ​പെ​രി​യാ​റി​ന്റെ​ ​ഇ​രു​ക​ര​ക​ളി​ലു​ള്ള​വ​രും​ ​അ​തീ​വ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.


 ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​പ്ര​തി​ഷേ​ധി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​മു​ല്ല​പ്പെ​രി​യാ​റി​ൽ​ ​രാ​ത്രി​യി​ൽ​ ​അ​റി​യി​പ്പി​ല്ലാ​തെ​ ​തു​ട​ർ​ച്ച​യാ​യി​ ​ഷ​ട്ട​ർ​ ​തു​റ​ക്കു​ന്ന​ ​ത​മി​ഴ്നാ​ടി​ന്റെ​ ​മ​നു​ഷ്യ​ത്വ​ര​ഹി​ത​ ​ന​ട​പ​ടി​ ​പ്ര​തി​ഷേ​ധ​ക​ര​മാ​ണെ​ന്ന് ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​എം.​പി​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ച​ 142​ ​അ​ടി​യി​ൽ​ ​പ​ര​മാ​വ​ധി​ ​ഉ​യ​ർ​ന്ന​ ​ജ​ല​നി​ര​പ്പ് ​ക്ര​മ​പ്പെ​ടു​ത്താ​ൻ​ ​ത​മി​ഴ്നാ​ട് ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തു​ന്നി​ല്ല.​ ​പു​തി​യ​ ​ഡാം​ ​സു​ര​ക്ഷാ​ ​ബി​ല്ലി​നെ​ ​സു​ര​ക്ഷ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഏ​ക​ക​ണ്ഠ​മാ​യി​ ​പി​ന്തു​ണ​ച്ച​ത് ​പ്ര​ശ്‌​ന​ ​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള​ ​അ​വ​സ​ര​മാ​യി​ ​കാ​ണ​ണം.​ ​പു​തി​യ​ ​അ​ണ​ക്കെ​ട്ടാ​ണ് ​ആ​ത്യ​ന്തി​ക​മാ​യ​ ​പ​രി​ഹാ​രം.​ ​അ​തി​ന് ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​രും​ ​എം.​പി​മാ​രും​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്നും​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.