മുട്ടം: ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ തർക്ക പരിഹാര അദാലത്ത് നടത്തുന്നു.പരാതികൾ 15 ന് മുൻപ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിലോ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ഓഫിസുകളിലോ നൽകണം. ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജുമായ ശശികുമാർ പി.എസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ലഡ്ജമായ സിറാജുദീൻ പി. എ. എന്നിവർ അറിയിച്ചു.