മുട്ടം: മുട്ടം സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് തുടക്കമായി. 12ന് സമാപിക്കും. ഇന്ന് രാവിലെ ആറിന് ജപമാല, ലദീഞ്ഞ്, വി. കുർബാന, നൊവേന 8ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വി. കുർബാന, നൊവേന. ഒമ്പതിന് വൈകിട്ട് 5 ന് വി.കുർബാന, നൊവേന. 10ന് വൈകിട്ട് അഞ്ചിന് ജപമാല, ലദീഞ്ഞ്, വി. കുർബാന, നൊവേന, 11ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ ആരാധന, 4.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം, അഞ്ചിന് വി. കുർബാന, നൊവേന, പ്രദക്ഷിണം, സമാപനദിനമായ 12ന് രാവിലെ ഏഴിന് വി. കുർബാന, വൈകിട്ട് 4.30ന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം, വി. കുർബാനയുടെആശിർവ്വാദം എന്നിവ നടക്കും.
വൈദ്യുതി തടസപ്പെടും
തൊടുപുഴ: 66 കെ.വി സബ്‌സ്റ്റേഷനിൽ ട്രാൻസ് ഫോർമർ പി.ഇ.റ്റി ടെസ്റ്റിംഗും മെയിന്റനൻസ് വർക്കുകളും നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ സബ് സ്റ്റെഷനിൽ നിന്നും പുറപ്പെടുന്ന 11 കെ.വി ഫീഡറുകളിൽ വൈദ്യുതി ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.