കാഞ്ചിയാർ: പൊതു സ്ഥലത്ത് മാലിന്യം തള്ളിയയാളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കട്ടപ്പന- കുട്ടിക്കാനം പാതയരികിൽ മാലിന്യം നിക്ഷേപിച്ച നരിയംപാറ സ്വദേശി സിബിച്ചനിൽ നിന്നാണ് പിഴയീടാക്കിയത്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.