തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 11, 12 തീയതികളിൽ 46-ാമത് ബാച്ച് പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് ഓൺലൈനായി നടക്കും. 11ന് രാവിലെ ഒമ്പതിന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ കോഴ്‌സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. കമ്മിറ്റിയംഗങ്ങളായ ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, ബെന്നി ശാന്തി, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് രണ്ട് ദിവസങ്ങളിലായി പി.എസ്. സോമനാഥൻ (കേരളകൗമുദി) 'ശ്രീനാരായണഗുരു ദേവന്റെ ദാമ്പത്യ സങ്കല്പം',​ ഡോ. കെ. സോമൻ 'വ്യക്തിത്വ വികസനം കുടുംബഭദ്രതയ്ക്ക്',​ ഡോ. എൻ.ജെ. ബിനോയി​ 'സ്ത്രീ പുരുഷ ലൈംഗീകത" എന്നീ വിഷയങ്ങളിലും ക്ലാസെടുക്കും. 12ന് ഡോ. ദിവ്യശ്രീനാഥ് ജെ 'ഗർഭധാരണം, പ്രസവം, ശിശു സംരക്ഷണം',​ അഡ്വ. വിൻസെന്റ് ജോസഫ് 'സ്ത്രീ- പുരുഷ മനഃശാസ്ത്രം' എന്നീ വിഷയങ്ങളിലും ക്ലാസുകൾ നയിക്കുമെന്ന് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ പറഞ്ഞു.