പീരുമേട്: വെള്ളാപ്പള്ളി നടേശൻ സമുദായ നേതൃത്വത്തിൽ എത്തിയതിന്റെ രജത ജൂബിലി ആഘോഷം പാമ്പനാർ വെള്ളാപ്പള്ളി നടേശൻ എഡ്യൂക്കേഷൻ കോംപ്ലക്‌സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനർ ചെമ്പൻകുളം ഗോപി വൈദ്യർ, എസ്.എൻ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ സനൂജ് സി. ബ്രീസ്വില്ല,​ പീരുമേട് ഗ്രാമ പഞ്ചായത്ത് മെമ്പർ എ. രാമൻ,​ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ മനു പ്രസാദ്,​ എസ്.എൻ.ജി കോളേജ് പ്രിൻസിപ്പൽ ജോജി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.