നെടുങ്കണ്ടം: പാതിരാത്രിയിൽ മുല്ലപ്പെരിയാർ ഡാം തുറന്നത് ശുദ്ധ മര്യാദകേടാണെന്ന് എം.എം. മണി എം.എൽ.എ നെടുങ്കണ്ടത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട് സർക്കാർ ചെയ്തത് പോക്രിത്തരമാണ്. എം.പിയും വി.ഡി. സതീശനും വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതി. കേന്ദ്രസർക്കാരെന്നും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വി.ഡി. സതീശൻ ആത്മാർത്ഥതയില്ലാത്തയാളാണ്. കോൺഗ്രസ് സർക്കാരുകൾ ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.