ഇടവെട്ടി: ഗ്രാമ പഞ്ചായത്തിൽ നിന്നും 50 വയസിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ / വിധവാ പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ വിവാഹം/ പുനർ വിവാഹം ചെയ്തിട്ടില്ല എന്നുള്ള ഗസസ്റ്റഡ് ഓഫീസറുടെ / വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഡിസംബർ മാസം 31നകം ആധാർ കാർഡിന്റെ പകർപ്പ് സഹിതം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാക്കേണ്ടതാണ്.
കാഞ്ചിയാർ: ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യസുരക്ഷപെൻഷൻ വാങ്ങുന്ന അറുപതുവയസ് പൂർത്തിയാകാത്ത എല്ലാ വിധവ പെൻഷൻ ഗുണഭോക്താക്കളും അവിവാഹിതരായ വനിതകൾക്കുളള പെൻഷൻ ഗുണഭോക്താവും പുനർവിവാഹിത/ പുനർവിവാഹിത അല്ല എന്നുളള ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസറിൽ കുറയാതെയുളള റവന്യൂ അധികാരികളിൽ നിന്നുളള സാക്ഷ്യപത്രം ഡിസംബർ 31 നകം ഗുണഭോക്താവിന്റെ ആധാർ കാർഡിന്റെ പകർപ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു
കോടിക്കുളം : കോടിക്കുളം ഗ്രാമപഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ/ 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസിൽ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ / വില്ലേജ് ഓഫീസറിൽ കുറയാതെയുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് 31 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഉടുമ്പന്നൂർ : ഗ്രാമ പഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ അവർ പുനർ വിവാഹിതയല്ല എന്ന് ഗസറ്റഡ് ആഫീസറോ വില്ലേജ് ആഫീസറോ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ഡിസംബർ 30 നു മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.61 വയസ് പൂർത്തിയായ വർ സാക്ഷ്യപത്രം നൽകേണ്ടതില്ലന്ന് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു.
കുമാരമംഗലം: ഗ്രാമപഞ്ചായത്തിൽ നിന്നും വിധവ / അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്വരെയുള്ള എല്ലാ ഗുണസോക്താക്കളും പുനർവിവാഹിതരല്ല എന്ന് ഗസറ്റഡ് ആഫീസറോ വില്ലേജ് ആഫീസറോ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ഡിസംബർ 30 നു മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.