വെള്ളിയാമറ്റം: 8-ാമത് ജില്ലാ വടംവലി മത്സരം 11ന് രാവിലെ എട്ട് മുതൽ വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളാണ് നടക്കുക. 19ന് നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനുള്ള കുട്ടികളെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ അന്നേ ദിവസം രാവിലെ ഒമ്പതിന് മുമ്പായി വയസ് തെളിയിക്കുന്ന രേഖകളുമായി സ്‌കൂൾ ഗ്രൗണ്ടിൽ എത്തിചേരണം.