ksspu
പെൻഷൻ പരിഷ്‌കരണ കുടിശിക അടിയന്തരമായി അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ സെക്രട്ടറി വി.കെ. മാണി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: പെൻഷൻ പരിഷ്‌കരണ കുടിശിക അടിയന്തരമായി അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പെൻഷൻകാർ തൊടുപുഴയിൽ പ്രകടനം നടത്തി. തൊടുപുഴ ജില്ലാ പെൻഷൻ ഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷനു മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി വി.കെ. മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. മേരി അദ്ധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം.കെ. ഗോപാലപിള്ള, എൻ.പി. പ്രഭാകരൻ നായർ, ബ്ലോക്ക് ഭാരവാഹികളായ പി.പി. സൂര്യകുമാർ, സി.എസ്. ശശീന്ദ്രൻ, എ.എൻ. ചന്ദ്രബാബു, കെ.ആർ. ദിവാകരൻ, എം.ജെ. ലില്ലി, കെ.ഡി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.