ഇടുക്കി: പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതി ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പദ്ധതി ഉദ്ഘാടനത്തോടൊപ്പം പഠ്‌ന ലിഖ്ന അഭിയാൻ പദ്ധതിയുടെ പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സൺമാർക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയാണ് പഠ്‌ന ലിഖ്‌ന അഭിയാൻ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.