തൊടുപുഴ: തൊടുപുഴ നഗരസഭയിലേക്ക് അടയ്ക്കാനുള്ള വസ്തുനികുതി (കെട്ടിട നികുതി) കുടിശിക 31 വരെ ഒറ്റതവണയായി അടയ്ക്കുന്നവർക്കും ലൈസൻസ് പുതുക്കുന്നവർക്കും പിഴപലിശ പൂർണമായി ഒഴിവാക്കി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, റവന്യൂ റിക്കവറി തുടങ്ങിയ നിയമ നടപടികളിൽ നിന്ന് ഒഴിവാകണം. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കെട്ടിട ഉടമകൾക്ക് നഗരസഭയുടെ വെബ്‌സൈറ്റ് മുഖേനയോ, അക്ഷയ സെന്റർ മുഖേനയോ ഓൺലൈൻ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ച് നികുതി അടയ്ക്കാമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.