തൊടുപുഴ: പ്രകൃതി ദുരന്തങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കേരളാ ലജ്‌നത്തുൽ മുഅല്ലിമീൻ തൊടുപുഴ മേഖലാ കമ്മിറ്റി നേതൃത്വം നൽകുന്ന അൽ ഹിമായ റെസ്‌ക്യൂ ടീമിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനവും വാർഷിക ജനറൽ ബോഡിയും ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. കുടയത്തൂർ നൂറുൽ ഹുദാ മദ്രസാ ഹാളിൽ നടന്ന ചടങ്ങിൽ ലജ്‌നത്തുൽ മുഅല്ലിമീൻ മേഖലാ പ്രസിഡന്റ് സുലൈമാൻ ദാരിമി അദ്ധ്യക്ഷത വഹിച്ചു. പി.പി. ഇസ്ഹാഖ് മൗലവി അൽഖാസിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.