കുമാരമംഗലം: മലയാറ്റിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ഭാവാനിയമ്മയുടെ നിര്യാണത്തിൽ എൻ.എസ്.എസ് കുമാരമംഗലം കരയോഗം അനുശോചിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം മുൻ പ്രസിഡന്റ് സുശീലൻ നായർ,​ വൈസ് പ്രസിഡന്റ് കെ.പി. രമേശ്, കമ്മിറ്റിയംഗങ്ങളായ ശ്രീകുമാർ കരകുന്നേൽ, ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി ടി.ആർ. വിജയമോഹനൻ നായർ പങ്കെടുത്തു.