മുലമറ്റം: ബൈക്കുകൾ കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മൂലമറ്റം പ്ലാക്കൂട്ടത്തിൽ ബെന്നി (52), അടിമാലി ആനച്ചാൽ മാഞ്ചോട്ടിൽ അജിത്ത് (26) എന്നിവരെ പരിക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെന്നിയെ പിന്നീട് തൊടുപുഴയിലുള്ള ആശുപത്രിയിലേക്ക് മാറ്റി. അജിത്ത് വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ ജോലി ചെയ്യുന്നയാളാണ്. ചൊവ്വാഴ്ച നാലു മണിയോടെ മൂലമറ്റം സെൻ്റ് ജോർജ് പള്ളിക്കും മുസ്ലീംപള്ളിക്കും ഇടയ്ക്കു വച്ചാണ് അപകടം സംഭവിച്ചത്.