മണക്കാട്: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ പി.എസ്.സി കോച്ചിംഗ് ക്ളാസ് ആരംഭിച്ചു. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ബാങ്ക് നടപ്പിലാക്കിയിരിക്കുന്നത്. കോച്ചിംഗ് ക്ളാസിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി.ബി. ദിലീപ് കുമാർ നിർവഹിച്ചു. ഭരണസമിതി അംഗം എൻ. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിർമ്മൽ ഷാജി സ്വാഗതവും ഭരണ സമിതി അംഗം വിമല കെ.എസ്. നന്ദിയും പറഞ്ഞു.