തുടങ്ങനാട്: പുറവിള ഭാഗത്ത്‌ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് റബർ തോട്ടത്തിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് 6.30നാണ് അപകടം. മൂലമറ്റം സെന്റ് ജോസഫ് കോളേജ് അദ്ധ്യാപകനാണ് കാർ ഓടിച്ചിരുന്നത്. സംഭവ സമയം അതുവഴി വന്ന എലിവാലി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറും സഹ യാത്രികരും കാർ ഉടമയുടെ സഹായത്തിനെത്തി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ബസ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.