കട്ടപ്പന: സി.പി.എം വണ്ടൻമേട് ഏരിയ സമ്മേളനത്തിന് തുടക്കമായി. അണക്കര എസ്.എൻ.ഡി.പി ഹാളിൽ ആരംഭിച്ച സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.ആർ. സോദരൻ അദ്ധ്യക്ഷനായി. സമ്മേളനത്തിന് മുന്നോടിയായി റെഡ് വോളണ്ടിയർമാരുടെ അകമ്പടിയോടെ പ്രതിനിധികളും നേതാക്കളും പ്രവർത്തകരും പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ.ആർ. സോദരൻ പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ആദ്യകാല പാർട്ടി പ്രവർത്തകരായ കെ.വി. ജോർജ്, കെ.സി. ബാലകൃഷ്ണൻ, കെ.എസ്. അപ്പുക്കുട്ടൻ, കെ. സോമശേഖരൻ എന്നിവരെ ആദരിച്ചു. മുൻ എം.പി ജോയ്‌സ് ജോർജ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ഏരിയാ സെക്രട്ടറി ടി.എസ്. ബിസി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.എസ്. രാജൻ, കെ.വി. ശശി, കെ.എസ്. മോഹനൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഒമ്പത് ലോക്കൽ കമ്മിറ്റിയിൽ നിന്നായി 123 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ബുധനാഴ്ച സമാപിക്കും.