തൊടുപുഴ: സൈക്കോളജിസ്റ്റും മോട്ടിവേഷനൽ സ്പീക്കറും സംസ്ഥാന ഗവണ്മെന്റ് വനമിത്ര അവാർഡ് ജേതാവുമായ ഡോ.സൈജു ഖാലിദ് നേതൃത്വം നൽകുന്ന വൃക്ഷ വ്യാപന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ പ്രണവം ലൈബ്രറിയുടെ നേതൃത്വത്തിൽനടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ കാവാലം മരം നട്ടു കൊണ്ട് നിർവ്വഹിച്ചു.

ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ ജില്ലാ കോർഡിനേറ്ററുമായ ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനി സാബു പ്രസംഗിച്ചു, നന്മ മരം ബാലവേദി പടവുകൾ ജില്ലാ കോഡിനേറ്റർ റിസ് വാൻ ഷാജഹാൻപ്രസംഗിച്ചു. പ്രണവം ലൈബ്രറി പ്രസിഡന്റ് ടി. സി. ജോസ് സ്വാഗതം പറഞ്ഞു.