തൊടുപുഴ : സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാർ ടെസ്റ്റ് ക്യാമ്പുകൾക്ക് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ തുടക്കമായി. ഗൈഡ്‌സ് വിഭാഗത്തിന് കൂമ്പൻപാറ ഫാത്തിമ മാതാ ജിഎച്ച് എസ് എസ്സിലും സ്‌കൗട്ട് വിഭാഗത്തിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലുമായിട്ട് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി സോജൻ അബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഡിറ്റിസി ഡെയ്‌സൺ മാത്യു, ഡിഒസി ജീമോൻ ആഗസ്റ്റിൻ, ജില്ലാ ട്രഷറർ രതീഷ് വി ആർ, ജോമോൻ ജോസഫ്, ജൈമോൻ ജോർജ് തുടങ്ങിയവർ ടെസ്റ്റിന് നേതൃത്വം നൽകി.