തൊടുപുഴ: ഇടുക്കി ആയുർവേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മണക്കാട് ജംഷനിൽ പി.ജെ ജോസഫ് എം.എൽ.എ നിർവ്വഹിക്കും.പ്രസിഡന്റ് ബിജു നടുവാരത്തിൽ അദ്ധ്യക്ഷത വഹിക്കും. ക്ലിനിക്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജും, ഔഷധശാലയുടെ ഉദ്ഘാടനം മുൻ ഔഷധി ചെയർമാൻ.മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ.യും നിർവ്വഹിക്കും. സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ എം.ജെ. സ്റ്റാൻലി, ടോമി കാവാലം, കെ.സുരേഷ് ബാബു, കെ കെ കൃഷ്ണപിള്ള ജോസ്.മഠത്തിൽ തുടങ്ങിയവർ സംസാരിക്കും