
ഇടവെട്ടി : തൊണ്ടികുഴ ഗവ: യു.പി സ്‌ക്കൂളിൽ ഗേൾസ് ഫ്രണ്ടിലി ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉദ്ഘാടനവും എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ളസ് വാങ്ങിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങും നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ ടോയ്‌ലെറ്റിന്റെ ഉത്ദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് നിർവ്വഹിച്ചു. എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ളസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.എ. ഷാജഹാന്റെ അധ്ദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗംസുനി സാബു, ഹെഡ്മിസ്ട്രസ് വിമല എ.കെ, സ്റ്റാഫ് സെക്രട്ടറി . ഷാജി തോമസ് എന്നിവർ സംസാരിച്ചു.