കട്ടപ്പന :കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കർഷകർക്കുള്ള മിൽക്ക് ഇൻസന്റീവ് പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടയാറിൽ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിലെ ക്ഷീര കർഷകർക്കാണ് ഇൻസന്റീവ് വിതരണം ചെയ്തത്. പാലിന്റെ അളവ് അനുസരിച്ചാണ് കർഷകർക്ക് ഇൻസന്റീവ് നൽകുന്നത്. നാൽപ്പതിനായിരം രൂപ വരെയാണ് തുക ലഭിക്കുക. ഉദ്ഘാടന യോഗത്തിൽ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജീൻസൺ വർക്കി അദ്ധ്യക്ഷത വഹിച്ചു. മറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ക്ഷീരസംഘം സെക്രട്ടറിമാർ സഹകരണ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു