ഇടുക്കി: ശബരിമല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയും പമ്പയിലെ പാർക്കിംഗ് സംവിധാനം ഇല്ലാതാക്കിയും ചില ഉദ്യോഗസ്ഥർ ശബരിമല തീർത്ഥാടനം അട്ടിമറിക്കുന്നതായി ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി ഡോ. ബിജു രമേശ്, വൈസ് ചെയർമാന്മാരായ കെ. കെ. പുഷ്പാംഗദൻ, പ്രൊഫ.ജി മോഹൻദാസ് എന്നിവർ പറഞ്ഞു. വെർച്വൽ ക്യൂ സമ്പ്രദായം ബഹുഭൂരിപക്ഷം ആളുകൾക്കും അയ്യപ്പ ഭക്തന്മാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സംവിധാനം കാരണം തീർത്ഥാടനത്തിന്റെ തിരക്ക് നിയന്ത്രിക്കുകയല്ല ഉദ്യോഗസ്ഥർ മനഃപൂർവ്വം തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുകയാണ്. ശബരിമല തീർത്ഥാടകരുടെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ധർമ്മവേദി ജനറൽ സെക്രട്ടറി ഡോ.ബിജുരമേശ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവും നൽകി.