
വെള്ളിയാമറ്റം: പകർച്ചവ്യാധികളുടെ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കപ്പെടാൻ ശുചിത്വമുള്ള പാചകപ്പുരകൾ ഉണ്ടാവണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്‌കൂളിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പി.ജെ. ജോസഫ് എം.എൽ.എ. സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആറ് ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം വിദ്യാർത്ഥികൾക്ക് നൽകി പി.ജെ. ജോസഫ് നിർവഹിച്ചു. നാഷണൽ സർവ്വീസ് സ്‌കീം സ്‌കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ നൽകാൻ തയ്യാറാക്കിയ അടുക്കള കലണ്ടറിന്റെ പ്രകാശന കർമ്മവും എം.എൽ.എ നിർവ്വഹിച്ചു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ്ബ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷേർളി സിറിയക്ക്, വി.കെ.കൃഷ്ണൻ, രാജി ചന്ദ്രശേഖരൻ, രേഖ പുഷ്പരാജ്, ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.മോനിച്ചൻ, വെള്ളിയാമറ്റം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യൂ, സ്‌കൂൾ പ്രിൻസിപ്പാൾ സി.കെ.ചന്ദ്രബോസ്, ഹെഡ്മിസ്ട്രസ് ജെസി ജോസഫ്, എൻ എസ് എസ് കോഓർഡിനേറ്റർ സുബിൻ മാത്യൂ, കെ.ആർ ഷിബു കല്ലറക്കൽ, റെജി വർഗീസ്, ബിജു ജോർജ്ജ്, അജിത് കുമാർ ജോഷി, പി.ടി.എ പ്രസിഡന്റ് പ്രിൻസ് പി ആന്റോ, സ്റ്റാഫ് സെക്രട്ടറി എം.വി.ഏലിയാമ്മ, ജോസുകുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.