തൊടുപുഴ : വ്യവസായ നഗരമായ കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക്ചരക്കുനീക്കം എളുപ്പത്തിൽ നടക്കുന്നതിന് വേണ്ടി കൊച്ചി മധുര റെയിൽവേ കൊങ്കൺ മാതിരി പണിയണം. കൊച്ചിയിൽനിന്നും 4 മണിക്കൂർകൊണ്ട് ആലുവ കോതമംഗലം അടിമാലി ആനച്ചാൽബൈസൺവാലി രാജാക്കാട് ബോഡിമെട്ട് വഴി മധുര-ചെന്നൈ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ്.അതിനാൽ റെയിൽവേ അനുവദിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരും റെയിൽവേ ബോർഡും അടിയന്തിരമായി ഇടപെടണമെന്ന് എൻ.സി.പി സേവാദൾ ജില്ലാ കമ്മിറ്റി ശ്രീദേവി ജയൻ, സി.കെ വിജയൻ,കെ.എസ്.മധു, സുരേഷ് കുമാർ,പി.സി.മനോജ്,എസ്.കെ.വിനോദ് എന്നിവർ ആവശ്യപ്പെട്ടു.