കട്ടപ്പന : എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് 11, 12 തിയതികളിൽ കട്ടപ്പന ദൈവദശക ശതാബ്ദി മന്ദിര ത്തിൽ (യൂണിയൻ ഓഫീസ്) നടത്തും.
നാളെ രാവിലെ 9 ന് രജിസ്‌ട്രേഷൻ , 9.30 ന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി . വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. സുരേഷ് ശാന്തികൾ (വൈദിക യോഗം യൂണിയൻ പ്രസിഡന്റ്) , സി.കെ. വത്സ (വനിതാസംഘം യൂണിയൻ പ്രസിഡന്റ്) , കെ.പി. ബിനീഷ് (ശ്രീനാരായണ ക്‌ളബ്ബ് യൂണിയൻ പ്രസിഡന്റ് ) എന്നിവർ സംസാരിക്കും.
10 ന് 'ഗുരുദേവന്റെ ദാമ്പത്യ സങ്കല്പം' എന്ന വിഷയത്തിൽ ബിജു പുളിക്കടത്തും (എച്ച്.എം എസ്.എൻ.എൽ.പി.എസ് പച്ചടി ) ഉച്ചകഴിഞ്ഞ് 2 ന് കുടുംബജീവിതവും സ്ത്രീപുരുഷ ലൈംഗികതയും എന്ന വിഷയത്തിൽ ഡോ. അനിൽ പ്രദീപും (സെന്റ് ജോൺസ് ഹോസ്പ്പിറ്റൽ,കട്ടപ്പന ) ക്‌ളാസ് നയിക്കും.
12ന് രാവിലെ 9 ന് ''കുടുംബ നിയമങ്ങൾ '' എന്ന വിഷയത്തിൽ അഡ്വ. പി.ആർ.മുരളീധരൻ( എസ്.എൻ.ഡി.പിയോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ), 10ന് കുടുംബ ഭദ്രത എന്ന വിഷയത്തിൽ മോൺസി വർഗീസ് ( കോട്ടയം ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് അന്താരാഷ്ട്ര പരിശീലകൻ), ഉച്ചകഴിഞ്ഞ് 2 ന് നല്ല വ്യക്തിത്വവും കുടുംബ ജീവിതവും എന്ന വിഷയത്തിൽ ലെനിൻ പുളിക്കലും (ടീച്ചർ, ഗവ. എച്ച്.എസ്.എസ് പതിനാറാംകണ്ടം) ക്‌ളാസ് നയിക്കും. വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പിയോഗം ഡയറക്ടർബോർഡ് അംഗം ഷാജി പുള്ളോലിൽ അദ്ധ്യക്ഷത വഹിക്കും. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവ്വഹിക്കും. സോജു ശാന്തികൾ (വൈദിക യോഗം യൂണിയൻ സെക്രട്ടറി), ലതാ സുരേഷ് (വനിതാ സംഘം യൂണിയൻ സെക്രട്ടറി), ദിലീപ് വി. എസ് (യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി) എന്നിവർ സംസാരിക്കും.