തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ സമഗ്ര തെങ്ങ് സംരക്ഷണ പദ്ധതി ആരംഭിക്കുന്നു. ഡിസംബർ 13 മുതൽ 2022 ജനുവരി 12 വരെയാണ് സംരക്ഷണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തെങ്ങിന്റെ മണ്ട വൃത്തിയാക്കി വർദ്ധിച്ചു വരുന്ന കൊമ്പൻചെല്ലി, ചെമ്പൻചെല്ലി എന്നിവയെ നശിപ്പിക്കുകയും കൂമ്പ് അഴുകൽ പോലുള്ള കുമിൾ രോഗങ്ങളെ തടയുന്നതിനും ആവശ്യമായ മരുന്നുകൾ പ്രയോഗിക്കുകയും കായ്ഫലം വർദ്ധിപ്പിക്കുന്നതിനുള്ള വളപ്രയോഗ രീതികൾ കർഷകനിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കരിമണ്ണൂർ, ഉടുമ്പന്നൂർ, ആലക്കോട്, ഇടവെട്ടി, വെള്ളിയാമറ്റം, കരിങ്കുന്നം, കുമാരമംഗലം, മുട്ടം, കോടിക്കുളം, തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും മറ്റു സമീപ പഞ്ചായത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു തെങ്ങിന് നൂറു രൂപയാണ് ഈടാക്കുന്നത്. ഇതോടൊപ്പം തേങ്ങയിടീൽ, തെങ്ങ് വലിച്ചുകെട്ടൽ തുടങ്ങിയ ജോലികളും ചെയ്തു കൊടുക്കുന്നു. താല്പര്യമുള്ള കർഷകർ 9539674233 എന്ന നമ്പറിൽ പേരും വിലാസവും തെങ്ങിന്റെ എണ്ണവും വാട്‌സ്ആപ് ചെയ്യുകയോ വിളിച്ചു ബുക്ക് ചെയ്യുകയോ ചെയ്യാവുന്നതാണെന്ന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.