ഇടുക്കി: ജനുവരി 26ന് ഇടുക്കി ജില്ലാ രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാവുകയാണ്. ജില്ലയുടെ 50ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നത് സംബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.