കട്ടപ്പന: അഗ്‌നിരക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച ഫസ്റ്റ് റസ്‌പോൺസ് വെഹിക്കിളിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം ഇന്ന് രാവിലെ 9.30ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അപകടഘട്ടങ്ങളിൽ വേഗത്തിൽ സംഭവ സ്ഥലത്ത് എത്തുന്നതിനും അഗ്‌നിബാധ അപകടങ്ങളിൽ ജലവും ഫോമും സ്‌പ്രേ ചെയ്യാവുന്ന പമ്പ്, വാഹനാപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങൾ, മരം വീണുണ്ടാകുന്ന റോഡ് ബ്ലോക്കുകളിലും മറ്റും ഉപയോഗിക്കാവുന്ന ചെയിൻസോ, തുടങ്ങിയ ഉപകരണങ്ങൾ എഫ്.ആർ.വിയിൽ സജ്ജമാണ്.
ചടങ്ങിന് നഗരസഭാ വാർഡ് കൗൺസിലർ സോണിയ അധ്ദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി, മനോജ് എം തോമസ് തുടങ്ങിയവർ സംസാരിക്കും. കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ എൽദോസ് പി കെ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്ലാഡ്‌സൺ ജെ തുടങ്ങിയവർ പങ്കെടുക്കും.