തൊടുപുഴ:126 വർഷം മുമ്പ് കമ്മീഷൻ ചെയ് മുല്ലപ്പെരിയാർ ഡാം അതീവ ഗുരുതരമായ തകർച്ച നേരിടുന്നതിനാൽ ഡീ കമ്മീഷൻ ചെയ്യണമെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്ക് ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ ഇതിന്റെ താഴ്‌വാരത്താണ് സ്ഥിതി ചെയ്യുന്നത്.അത് കൊണ്ട് തന്നെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു.ഇടുക്കി ഡാം മിന്റെ ഭാഗമായ കുളമാവ്, ചെറുതോണി ഗ്രാവിറ്റി ഡാമുകൾക്ക് മുല്ലപ്പെരിയാർ ഡാമിന്റെ തീവ്രമായ തകർച്ചയെ അതിജീവിക്കാൻ കഴിയുകയില്ലയെന്നതും തൊടുപുഴ ഉൾപ്പടെ ഉള്ള പ്രെദേശങ്ങളെയും ബാധിക്കും എന്നുള്ളതും കാണാതിരിക്കാൻ കഴിയില്ല . സംസ്ഥാനത്തെ 6 ജില്ലയിലെ ജനങ്ങളുടെ ജീവനെയും സ്വത്തിനെയും മറ്റ് പൊതുമുതലിനെയും സംരക്ഷിക്കുന്നതിനു വേണ്ടി മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസിന്റെ നേത്യത്വത്തിൽ ഭരണ സമിതി ആവശ്യപ്പെട്ടു..