കരിമണ്ണൂർ : ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ആദരാജ്ഞലികൾ അർപ്പിച്ചു. സ്‌കൂളിലെ എൻസിസി, എസ്പിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കരിമണ്ണൂർ പഞ്ചായത്ത് അംഗം ലിയോ കുന്നപ്പിള്ളിൽ അനുശോചന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സജി മാത്യു, എൻ.സി.സി ഓഫീസർ ബിജു ജോസഫ്, എസ് .പി.സി ഓഫീസർ ജിയോ ചെറിയാൻ, സ്‌കൗട്ട്‌സ് മാസ്റ്റർ സോജൻ അബ്രഹാം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എൻസിസി, എസ്പിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സൈനികരുടെ ചിത്രത്തിൽ പുഷ്പാർച്ചനായും നടത്തിയ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, അധ്ദ്ധ്യാപകരായ ജെയ്‌സൺ ജോസ്, സാബു ജോസ്, മാത്യു ജോസ് എന്നിവർ നേതൃത്വം നൽകി.