കരിമണ്ണൂർ: പഞ്ചായത്തിലെ പാതയോരങ്ങൾ സൗന്ദര്യവത്ക്കരിക്കുന്നപദ്ധതിക്ക് തുടക്കമായി. കരിമണ്ണൂർ ടൗണിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് റെജി ജോൺസൺ പദ്ധതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ വിവിധ യുവജനസംഘടനകളുടേയും, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാംസ്‌ക്കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരി സമൂഹം, ഹരിതകർമ്മസേന, കുടുംബശ്രീ സിഡിഎസ് എന്നിവയുടേയും സംയുക്ത പങ്കാളിത്തത്തോടെയാണ് മണ്ണാറത്തറ കെഎസ്ഇബി ഓഫീസ് ജംഗ്ഷൻ മുതൽ കുറുമ്പാലമറ്റം മാണിക്കുന്നേൽ പീടികവരെ ഏകദേശം 6 കിലോമീറ്ററോളം ദൂരത്തിലുള്ള റോഡിന്റെ വശങ്ങളിൽ വിവിധ തരത്തിലുള്ള അലങ്കാരചെടികൾ വച്ച് മനോഹരമാക്കുന്നത്. ചെടികളുടെ സംരക്ഷണത്തിനും പാതയോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും തടയുന്നതിനുമായി കാമറകൾ സ്ഥാപിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെമ്പർ ബൈജു വറവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ദേവസ്യ ദേവസ്യ, സോണിയ ജോബിൻ, ബിജി ജോമോൻ, പഞ്ചായത്ത് അംഗങ്ങളായ ആൻസി സിറിയക്, നിസാമോൾ ഷാജി, ലിയോ കുന്നപ്പിള്ളി, ബിബിൻ, ജിസ് ആയത്തുപാടം, സന്തോഷ് കുമാർ, ടെസി വിൽസൺ, ഷൈനി തുടങ്ങിയവർ സംസാരിച്ചു. കെ ജെ തോമസ്, കെ കെ രാജൻ, ജോസ് മാറാട്ടിൽ, ബേബി തോമസ് മുഹമ്മദ് റോഷൻ, ജെഫിൻ, ജോസ് മാത്യു, ഐസക് പാറത്തട്ടേൽ, പുഷ്പ വിജയൻ, ആൽബിൻമാത്യു, മനു, അമൽ പി ശങ്കർ, വി വി ചെറിയാൻ,രമേശ് ബാബു, എസ് ഇന്ദിര, നിശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.