കട്ടപ്പന :ജില്ലയിലെ കാർഷിക പ്രശ്‌നങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷക യൂണിയൻ (എം) ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും.കട്ടപ്പനയിൽ ഗാന്ധി സ്‌ക്വയറിനു മുൻപിൽ ജില്ലാ കമ്മറ്റി നടത്തുന്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് ഉദ്ഘാടനം ചെയ്യും.ധർണ്ണയിൽ കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി അഡ്വ: മനോജ് എം തോമസ് മുഖ്യപ്രഭാക്ഷണം നടത്തും.കാർഷിക മേഖലയിലെ വന്യജീവി ആക്രമണം തടയുക,പട്ടയ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക,ഏലം ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലയിടിവ് തടയുക,വളം കീടനാശിനികളുടെ വിലവർദ്ധനവ് തടയുക തുടങ്ങിയവയാണ് കർഷക യൂണിയൻ ആവശ്യപ്പെടുന്നതെന്ന് കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് ബിജു ഐക്കര ,മീഡിയ സെൽ ജില്ലാ കൺവീനർ ജിജോ പഴയചിറ എന്നിവർ പറഞ്ഞു.