മുട്ടം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാക്സി സ്റ്റാൻഡിൽ നിർമ്മിക്കുന്ന മത്സ്യ മാർക്കറ്റിന്റെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ നിർവഹിച്ചു. നടപ്പ് സമ്പത്തിക വർഷം കേന്ദ്ര ധനകാര്യ കമ്മീഷനിൽ നിന്നുള്ള 10 ലക്ഷത്തോളം രൂപ ചിലവഴിച്ച് ആധുനിക രീതിയിൽ നിർമിക്കുന്ന മത്സ്യ മാർക്കറ്റിന് രണ്ട് മുറികളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നതെന്ന് പഞ്ചായത്ത്‌ പ്രഡിഡന്റ് ഷൈജ ജോമോൻ പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.കെ ബിജു, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, പഞ്ചായത്ത് മെമ്പർമാരായ മേഴ്സി ദേവസ്യ,അരുൺ ചെറിയാൻ പൂച്ചക്കുഴി, ഡോളി രാജു, സൗമ്യ സാജബിൻ, ബിജോയ് ജോൺ, ജോസ് കടത്തലക്കുന്നേൽ ടെസി സതിഷ്, കുട്ടിയമ്മ മൈക്കിൾ, റിൻസി സുനിഷ്, റെജി ഗോപി, പഞ്ചായത്ത്‌ സെക്രട്ടറി ലൗജി എം.നായർ, അസിസ്റ്റൻറ് എൻജിനീയർ പൗളി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബേബി വണ്ടനാനി,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളികാട്ട്, അസിസ് എ എസ് എന്നിവർ സംസാരിച്ചു.