വഴിത്തല :ശാന്തിഗിരികോളേജ്‌സോഷ്യൽവർക്ക്ഡിപ്പാർട്ടമെന്റിന്റെയുംഡിബേറ്റ് ക്ലബ്ബിന്റെയുംതൊടുപുഴയംഗ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷന്റെയും(വൈ.ഡബ്‌ള്യു.സി.എ)ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണംകോളേജ്‌സെമിനാർഹാളിൽ നടത്തി. കോളേജ് പ്രിൻസിപ്പാൾ ഫാ. പോൾ പാറക്കാട്ടേൽ സന്ദേശം നൽകി. തുടർന്ന് വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ളസംവാദവും നടത്തി. വൈ.ഡബ്‌ള്യു.സി.എ പ്രസിഡന്റ്‌ മേരിആന്റണി,ഭാരവാഹികളായജെസ്സിസേവ്യർ,ബീന ജോസഫ്, നിഷ സോമൻ,സോഷ്യൽവർക്ക്ഡിപ്പാർട്ട്‌മെന്റ്‌ മേധാവിആൻ ഷാരോൺ കാപ്പൻ, പ്രോഗ്രാംമോഡറേറ്റർ സനോജ് പി തോമസ്എന്നിവർ പ്രസംഗിച്ചു.