കട്ടപ്പന: ഗവ .ഐ.ടി.ഐ കട്ടപ്പന 2020 ആഗസ്റ്റ് സെക്ഷനിൽ ഏകവർഷ, ദ്വിവത്സര എസ്.സി.വി.ടി. കോഴ്‌സുകളിൽ അഡ്മിഷൻ നേടി പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും ഒന്നാം വർഷ റഗുലർ പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ഇന്നു കൂടി അപേക്ഷിക്കാം. 2019 ആഗസ്റ്റിലെ ദ്വിവത്സര കോഴ്‌സുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷ റഗുലർ പരീക്ഷകളിൽ പങ്കെടുക്കുന്നതിനും, 2018 ആഗസ്റ്റ് ദ്വിവത്സര കോഴ്‌സുകളിൽ എസ്.സി.വി.ടി. ട്രേഡ് ടെസ്റ്റിൽ പരാജയപ്പെട്ടവർക്ക് രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷകളിൽ പങ്കെടുക്കുന്നതിനും ആഗസ്റ്റ് 2018, 2019 സെഷനുകളിൽ ഏക വത്സര കോഴ്‌സുകളിൽ എസ്.സി.വി.ടി. ട്രേഡ് ടെസ്റ്റിൽ പരാജയപ്പെട്ടവർക്കും ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷകളിൽ പങ്കെടുക്കുന്നതിനും ഇന്ന് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിൽ അപേക്ഷ സ്വീകരിക്കുന്നു. റഗുലർ പരീക്ഷയുടെ അപേക്ഷാഫീസ് 110 രൂപയും, സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാഫീസ് 170 രൂപയുമാണ്. അപേക്ഷ ഇന്ന് വൈകിട്ട് 4 മണി വരെ സ്വീകരിക്കും. 60 രൂപ ഫൈനോടു കൂടി ഡിസംബർ 15ന് വൈകുന്നേരം 4 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 272216