അടിമാലി: ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ ഇടമലക്കുടിയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് കരാറടിസ്ഥാനത്തിൽ വാർഡനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21ന് രാവിലെ 11ന് അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നടത്തും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, 10-ാം ക്ലാസ് പാസായ, ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകൾ, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുമായി 21ന് കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864224399.