tree
മരത്തിൽ കുടുങ്ങിയ ബാബുവിനെ ഫയർഫോഴ്‌സ് താഴെയിറക്കുന്നു

ചെറുതോണി മരത്തിൽ കുടുങ്ങിയ മധ്ദ്ധ്യവയസ്‌ക്കനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നു രക്ഷപെടുത്തി. ഇന്നലെ രാവിലെ 10. 30 നാണ് സംഭവം.കരിമ്പൻ പുതിയിടത്തു കന്നേൽ ഷാജഹാന്റെ പുരയിടത്തി ൽമരത്തിന്റെ ശിഖരം വെട്ടാൻ കയറിയ കൂടക്കാട്ട് ബാബുവാണ് (50) മരത്തിനു മുകളിൽ കുടങ്ങിയത്. 50 അടി ഉയരമുള്ള മരത്തിനു മുകളിൽ കയറി ശിഖരം വെട്ടുന്നതിനിടയിൽ രക്തസമ്മർദ്ദം കൂടി തളർന്നുവീഴുകയായിരുന്നു മരത്തിൽ അള്ളിപ്പിടിച്ചിരുന്ന ബാബുവിനെ വീട്ടുകാരും സമീപവാസികളും അറിയിച്ചതിനെ തുടർന്നു കരിമ്പനിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഓടിയെത്തി മരത്തിൽക്കയറി ഉടുമുണ്ടഴിച്ച മരത്തിൽത്തന്നെ ബന്ധിച്ച ശേഷം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു ഇടുക്കിയിൽ നിന്ന് ഫയർ സ്‌റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ.വി.ജോയിയുടെയും സീനിയർ ഫയർ ഓഫീസർ അനിഷ് പി. ജോയിയുടെയും നേതൃത്വത്തിൽ ഫയർഫോഴ്‌സെത്തി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.