cheruthoni-dam

ഇടുക്കി: ഇടുക്കി ജല സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ 50 മണിക്കൂറിന് ശേഷം അടച്ചു. ഒഴുക്കി വിട്ടത് 8.889 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം. മുല്ലപ്പെരിയാറിൽ നിന്ന് വലിയ തോതിൽ വെള്ളം എത്തിയതോടെ ചൊവ്വാഴ്ച രാവിലെ ആറിനാണ് ഷട്ടർ ഉയർത്തിയത്. ഇന്നലെ രാവിലെ എട്ടിന് അടച്ചു. നിലവിൽ 2401.18 അടി ആണ് ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.