തൊടുപുഴ : തൊടുപുഴയിലെ ജനങ്ങൾ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ് നഗരസഭാ കൗൺസിലിൽ കൗൺസിലർ രാജശേഖരൻ ഉന്നയിച്ചതെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. നഗരസഭയിലെ പല കൗൺസിലർമാരും പ്രമേയത്തിനെതിരായി വോട്ട് ചെയ്‌തെങ്കിലും ഇക്കാര്യത്തിൽ പല കൗൺസിലർമാരും വിരുദ്ധ അഭിപ്രായമുള്ളവരാണെന്നത് വാസ്തവമാണ്. തൊടുപുഴയിലെ മുഴുവൻ ജനങ്ങളും മാസ്റ്റർ പ്ലാനിന് എതിരാണ്. നിലവിലെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തൊടുപുഴയിലെ ജനങ്ങളെയും വ്യാപാരസമൂഹത്തെയും ബലിയാടാക്കാരുത്.
അപ്രയോഗികതയും ആശാസ്ത്രീയതയും നിറഞ്ഞ നിലവിലെ മാസ്റ്റർ പ്ലാൻ എത്രയും വേഗം റദ്ദ് ചെയ്ത് പി. ജെ. ജോസഫ് എംഎൽ.എ നിർദേശിച്ചതുപോലെ റൈറ്റ്‌സ് പോലെയുള്ള ഏജൻസികളെ വച്ചു സർവേ നടത്തി ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പ്ലാൻ നടപ്പിലാക്കണം.അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ . പി. ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, .ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.