തൊടുപുഴ : പങ്കാളിത്തെ പെൻഷൻ പദ്ധതി പിൻവലിക്കുമെന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വതമായ പരിഹാരം നടപ്പാക്കി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും എൻജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രടറി . വി ആർ പ്രേം കഷോർ ആവശ്യപ്പെട്ടു, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ സംഘ് ജില്ലാ സമിതി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പ്പനങ്ങൾ ജി എസ്ടി പരിധിയിൽ ഉൾപ്പെടുത്തി അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് സമരത്തിൽ പങ്കെടുത്തു കൊണ്ട് ദേശീയ അദ്ധ്യാപക പരീക്ഷത്ത് ജില്ലാ പ്രസിഡന്റ് വി.സി രാജേന്ദ്രൻ ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് വി കെ സാജൻ അദ്ധ്യക്ഷനായിരുന്നു . വി.ബി പ്രവീൺ സ്വാഗതവും വി എൻ രാജേഷ് നന്ദിയും പറഞ്ഞു,
പരിസ്ഥിതി പ്രവർത്തകൻ എംഎൻ ജയചന്ദ്രൻ ,എംഎം മഞ്ജു ഹാസൻ , ആർ.വാസുദേവൻ,ടി എസ് ശ്രീജേഷ്, ശ്രീകുമാർ ആർ എം എൻ ശശിധരൻ എന്നിവർ പ്രസംഗിച്ചു